rsp
ആർ.എസ്.പി നേതൃയോഗം സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഭരണകക്ഷിയുടെ അടുപ്പക്കാർ പ്രതികളാകുന്ന കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് കോടതികളിൽനിന്ന് പ്രതികളെ രക്ഷപ്പെടുത്തുന്നതായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആരോപിച്ചു. ആർ.എസ്.പി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര കമ്മറ്റി അംഗം അഡ്വ. ടി.സി .വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ ജോർജ് സ്റ്റീഫൻ, എം.പി. ജോബി, കെ. രാജൻ, അഡ്വ. പി.ജി. പ്രസന്നകുമാർ, ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു, സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണുമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.