
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഫിഷർമെൻ ഹോസ്പിറ്റൽ വളപ്പിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പുതിയ വാട്ടർ ടാങ്ക് നിർമ്മാണത്തിനുള്ള ഭൂമിപൂജ കെ. ബാബു എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, വാർഡ് അംഗങ്ങളായ എം.പി. ഷൈമോൻ, ടി.കെ. ജയചന്ദ്രൻ, മിനി സാബു, നിഷ ബാബു, എം.കെ. അനിൽകുമാർ, നിമിൽ രാജ്, സ്മിത രാജേഷ്, കെ.എസ്. കുസുമൻ, സോമിനി സണ്ണി, സ്മിത ജ്യോതിഷ് എന്നിവർ സന്നിഹിതരായിരുന്നു.