
തൃപ്പൂണിത്തുറ: ശുചിത്വമിഷനും ഉദയംപേരൂർ ഗ്രാമപഞ്ചായത്തും പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിക്ക് വാർഡ് മൂന്നിൽ തുടക്കമായി. പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ മുമ്പിൽ പൂത്തോട്ടം നിർമ്മിച്ച് ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുന്നതാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.കെ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധ നാരായണൻ, മിനി പ്രസാദ്, അംഗങ്ങളായ മിനി സാബു, എ.എസ്. കുസുമൻ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ വി. രേവതി, ജോമോൻ കെ. ജോണി, എസ്. സിന്ധു, സൗമ്യ ശശിധരൻ, ജിസ്മി, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.