
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ (കോഴിക്കോട്) പി.എച്ച്ഡി പ്രോഗ്രാം-2024ന് ഇപ്പോൾ അപേക്ഷിക്കാം. അക്കൗണ്ടിംഗ് & കൺട്രോൾ, ഹ്യുമാനിറ്റീസ് & ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഫിനാൻസ്, ഇക്കണോമിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്സസ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നീ ബ്രാഞ്ചുകളിലാണ് പ്രവേശനം. ഐ.ഐ.എം.ബി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എന്നാൽ പ്രോഗ്രാമിനനുസരിച്ച് നിശ്ചിത ദേശീയതല യോഗ്യതാ പരീക്ഷാ സ്കോർ ഉള്ളവർ (സി.എസ്.ഐ.ആർ, ജെ.ആർ.എഫ്, ഗേറ്റ്, യു.ജി.സി, ജി മാറ്റ്, ക്യാറ്റ് തുടങ്ങിയവ) ഐ.ഐ.എം.ബി പരീക്ഷ എഴുതേണ്ടതില്ല. യോഗ്യതാ പരീക്ഷാ സ്കോർ, പ്രൊഫൈൽ എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും തുടർന്ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും ചെയ്തശേഷമായിരിക്കും അന്തിമ പ്രവേശനം.
വെബ്സൈറ്റ്: www.iimk.ac.in.
അവസാന തീയതി: 31.01.2024.
സ്റ്റൈപൻഡ്: ആദ്യ 2 വർഷം പ്രതിമാസം 42,000 രൂപ. പരീക്ഷ വിജയകരമായി പൂർത്തിയാക്കുമ്പോൾ 45,000 രൂപയായി വർദ്ധിപ്പിക്കും. തീസിസ് പ്രൊപ്പോസൽ വിജയകരമായി പൂർത്തിയാക്കുമ്പോൾ പ്രതിമാസം 50,000 രൂപ വീതം ലഭിക്കും.
യോഗ്യത: 55% മാർക്കോടെ പി.ജി ബിരുദം/ദ്വിവത്സര പി.ജി ഡിപ്ലോമ. അല്ലെങ്കിൽ 50% മാർക്കോടെ ബാച്ച്ലർ ഡിഗ്രിയും സി.എ, ഐ.സി.ഡബ്ലു.എ, സി.എസ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയും. അല്ലെങ്കിൽ 75% മാർക്കോടെ 4 വർഷ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.