കിഴക്കമ്പലം: ചേലക്കുളം എക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ നേതൃത്വത്തിൽ പി.എസ്.സി പരിശീലനം തുടങ്ങി. ഫുഡ് സേഫ്റ്റി, ഹോമിയോ വകുപ്പുകളിൽ നിയമനം ലഭിച്ച മുഹമ്മദ് സഹൽ, അനന്തു പ്രഭാകരൻ എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് ജസീം ജബ്ബാർ അദ്ധ്യക്ഷനായി. അബ്ദുള്ള ജബ്ബാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ വി.എസ്. ഷിഹാബ്, പി.എസ്‌.സി റാങ്ക് നേടിയ വി.എഫ്. ജാസിർ എന്നിവർ ഓറിയന്റേഷൻ ക്ലാസെടുത്തു. ശരീഫ് സുലൈമാൻ, ടി.കെ. നജാസ്, വി.എം. അഷ്റഫ്, ടി.എസ്.ഷെമീർ എന്നിവർ സംസാരിച്ചു.