
കൊച്ചി: കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവനമിഷനും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ്‌മേളയുടെ ഭാഗമായി ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും സരസ് കൂട്ടമെന്നപേരിൽ പ്രത്യേക അയൽക്കൂട്ടയോഗം ചേർന്നു. 21 മുതൽ 2024 ജനുവരി ഒന്ന് വരെ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണാർത്ഥമാണ് അയൽകൂട്ടം ചേർന്നത്. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉത്പന്ന പ്രദർശന വിപണനമേളയാണ് ദേശീയ സരസ്‌മേള. 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. 250 ഉത്പന്ന സ്റ്റാളുകളും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക സന്ധ്യ, തദ്ദേശ സംഗമം, ഭക്ഷ്യമേള എന്നിവയും സരസ്‌മേളയുടെ പ്രത്യേകതയാണ്. സെമിനാറുകളും നടക്കും.