അങ്കമാലി: ആലുവ താലൂക്ക് ടൈലറിംഗ് വർക്കേഴ്സ് യൂണിയൻ താലൂക്ക് സമ്മേളനം അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.കെ. ശിവൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എ.ടി. ജോസ് ട്രഷറർ ജീന ബെന്നി, അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.കെ.നാസർ, പി.പി. അഗസ്റ്റിൻ, സെബി ജോയ് എന്നിവർ സംസാരി​ച്ചു. ഭാരവാഹികളായി കെ.കെ. ശിവൻ ( പ്രസിഡന്റ് ), എ.ടി ജോസ് ( സെക്രട്ടറി ), സെബി ജോയ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.