
ചോറ്റാനിക്കര: രണ്ടാമത് ചെമ്പിലരയൻ ജലോത്സവം സമാപിച്ചു. സമാപന സമ്മേളനം കാംകോ ചെയർമാൻ സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്. ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. രത്നാകരൻ, ജനറൽ കൺവീനർ കെ. കെ.രമേശൻ, അബ്ദുൽ ജലീൽ, പി എ. രാജപ്പൻ, വി.കെ. മുരളീധരൻ കെ.ജെ. പോൾ, കുമ്മനം അഷറഫ്,എം. കെ. സുനിൽകുമാർ, അമൽരാജ്, സുനിത അജിത്, ലതാ അനിൽകുമാർ, ടി.ആർ. സുഗതൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികൾ വി.കെ. മുരളീധരൻ, കെ. ജെ. പോൾ തുടങ്ങിയവർ ചേർന്നു വിതരണം ചെയ്തു