ullas
23,24 തീയതികളിൽ കലൂർക്കാട് -പെരുമാങ്കണ്ടം കെ .എസ്. ടി .പി റോഡിൽ നടത്തുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് കലൂർക്കാട് കണിയാർകുടി വൈദ്യശാല കെട്ടിടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉത്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കലൂർക്കാട് -പെരുമാങ്കണ്ടം കെ .എസ്. ടി .പി റോഡിൽ 23, 24 തിയതികളിൽ നടത്തുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടത്തിപ്പിനുള്ള സംഘാടക സമിതി ഓഫീസ് കലൂർക്കാട് കണിയാർകുടി വൈദ്യശാല കെട്ടിടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുജിത് ബേബി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിബി എം. കെ, ജോർജ് ഫ്രാൻസിസ്, ഷൈനി ജെയിംസ്, പ്രേമലത പ്രഭാകരൻ , സണ്ണി സെബാസ്റ്റ്യൻ, ബാബു മനക്കപറമ്പിൽ, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ല പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എ .പി .മുഹമ്മദ് ബഷീർ സ്വാഗതവും ജില്ല കമ്മിറ്റി അംഗം ഷാജി തത്തമ്പിള്ളി നന്ദിയും പറഞ്ഞു.