
ചോറ്റാനിക്കര : ചെമ്പിലരയൻ മത്സര വള്ളംകളി ഇരുട്ടുകുത്തി എ ഗ്രേയ്ഡിൽ ടി.ബി.സി കൊച്ചിൻ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ജേതാവായി. രണ്ടാം സ്ഥാനം തുരിത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ തുരത്തിപ്പുറവും മുന്നാം സ്ഥാനം തൈക്കുടം ബോട്ട് ക്ലബിന്റെ പൊഞ്ഞ നത്തമ്മയും നേടി. ചെമ്പ് പഞ്ചയത്ത് ചെമ്പിലരയൻ ബോട്ട് ക്ലബ് സംസ്ഥാന ഉത്തരവാദിത്ത ടുറിസം മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് മത്സര വളംകളി നടത്തിയത്ത്. 23 വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
വൈക്കം വിശ്വൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ പോൾ വള്ളം കളി ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകാരൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പിലരയൻ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി. സുരേഷ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം കാംകോ ചെയർമാൻ സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്. ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. രത്നാകരൻ, ജനറൽ കൺവീനർ കെ. കെ.രമേശൻ, അബ്ദുൽ ജലീൽ, പി എ. രാജപ്പൻ, വി.കെ. മുരളീധരൻ കെ.ജെ. പോൾ, കുമ്മനം അഷറഫ്,എം. കെ. സുനിൽകുമാർ, അമൽരാജ്, സുനിത അജിത്, ലതാ അനിൽകുമാർ, ടി.ആർ. സുഗതൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികൾ വി.കെ. മുരളീധരൻ, കെ. ജെ. പോൾ തുടങ്ങിയവർ ചേർന്നു വിതരണം ചെയ്തു