പെരുമ്പാവൂർ: ഭാഗവത സപ്താഹ യജ്ഞം സമൂഹം ആവശ്യപ്പെടുന്ന ഒരു പഠന ക്രമമെന്ന് മുൻ ഡി.ജി.പി.ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.ഇരിങ്ങോൾ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം ഡോ. ജേക്കബ്ബ് തോമസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രദീപ പ്രോജ്ജ്വലനം നടത്തി യജ്‌ഞം സമാരംഭിച്ചു. പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ .ക്ഷേത്ര ഭാരവാഹികളായ പി. ആർ . രാജഗോപാൽ , എം ജി സുനിൽകുമാർ , ബി.ആർ സൂര്യൻ , സതീഷ് വാരിയേലിൽ , സുദർശനൻ എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംസാരിച്ചു .