krdsa
കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ് ഉദ്ഘാടനം ചെയ്യുന്നു.

പ്രമേയം കെ.ആർ.ഡി.എസ്.എ. താലൂക്ക് സമ്മേളനത്തി​ൽ

മൂവാറ്റുപുഴ: പിറവം നിയോജക മണ്ഡലം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

43282.1882 ഹെക്ടർ വിസ്തീർണമുള്ള മൂവാറ്റുപുഴ താലൂക്ക് കോട്ടയം, ഇടുക്കി ജില്ലകളുമായി തെക്ക്, കിഴക്ക് അതിർത്തി പങ്കിടുന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും തെക്കേ അറ്റത്തുള്ളതും കോട്ടയം ജില്ലയോട് ചേർന്ന് കിടക്കുന്നതുമായ ഇലഞ്ഞി വില്ലേജിലെ ജനങ്ങൾക്കും പടിഞ്ഞാറെ അറ്റത്തുള്ള മണീട് വില്ലേജിലെ ജനങ്ങൾക്കും മൂവാറ്റുപുഴ താലൂക്കിൽ ലഭിക്കേണ്ട സേവനങ്ങൾക്ക് താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേയ്ക്ക് പോകേണ്ടതിലധികം ദൂരം താലൂക്ക് ആസ്ഥാനത്തേക്ക് ഉണ്ട്. മൂവാറ്റുപുഴ താലൂക്കിലെ തെക്ക്, പടിഞ്ഞാറ്, മദ്ധ്യഭാഗത്തുള്ള കൂത്താട്ടുകളം, ഇലഞ്ഞി, തിരുമാറാടി, ഓണക്കൂർ, മേമുറി, രാമമംഗലം, പിറവം, മണീട് വില്ലേജുകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ടു വരുന്ന മുളന്തുരുത്തി, കണയന്നൂർ, ആമ്പല്ലർ, എടയ്ക്കാട്ടുവയൽ, കൈപ്പട്ടൂർ എന്നീ വില്ലേജുകളും, കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ വില്ലേജും കൂട്ടിച്ചേർത്ത് പിറവം താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ. കബീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ.ശ്രീജേഷ്, കെ.പി.പോൾ, ജില്ലാ സെക്രട്ടറി സുഭാഷ് വി.മാത്യു, ജില്ലാ കമ്മിറ്റി അംഗം അനൂപ് കുമാർ എം.എസ്., , ജോയിന്റ് കൗൺസിൽ മേഖല പ്രസിഡന്റ് എൽദോസ് മാത്യു, തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ഗോകുൽ രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബേസിൽ വർഗ്ഗീസ് വരവ് ചെലവ് കണക്കും ജോയിന്റ് സെക്രട്ടറി പി.എം. സനൽകുമാർ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം രാജീവ് .ബി. എൻ നന്ദിയും പറഞ്ഞു. പുതിയഭാരവാഹികളായി കെ.കെ. കബീർ (പ്രസിഡന്റ്), സ്വപ്ന മോഹൻ (വൈ. പ്രസിഡന്റ്), ഗോകുൽ രാജൻ (സെക്രട്ടറി) സനൽ കുമാർ വി. എം.(ജോ. സെക്രട്ടറി), ബേസിൽ വർഗ്ഗീസ് (ട്രഷറര്‍) എന്നിവരെ തി​രഞ്ഞെടുത്തു.