vennala

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിൽ ക്രിസ്മസ് പുതുവത്സര കേക്ക് മേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം എസ്. മോഹൻദാസ് അദ്ധ്യക്ഷനായി. വിനീത സക്‌സേന, കെ.ജി. സുരേന്ദ്രൻ, ആശാകലേഷ്, എൻ.എ. അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്. ഹരി എന്നിവർ സംസാരിച്ചു.
പ്ലം, റിച്ച് പ്ലം, ക്യാരറ്റ്, പൈനാപ്പിൾ, ഫ്രൂട്ട്‌സ്, കോക്കനട്ട് തുടങ്ങി 12 ൽപ്പരം കേക്കിനിങ്ങൾ 25 മുതൽ 120 രൂപ വരെ വിലക്കുറവിലാണ് വില്പന നടത്തുക. 31 വരെയാണ് കേക്ക് മേള.