
കൊച്ചി: ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ വേതനം ഉറപ്പുനൽകുന്ന ഇന്റേൺഷിപ്പ് പദ്ധതി അസാപ് കേരള നടപ്പാക്കും. ചേർത്തല ഇൻഫോപാർക്കിലാണ് അവസരം. കണ്ടന്റ് റൈറ്റർ, പ്രപ്പോസൽ റൈറ്റർ, ടെക്‌നിക്കൽ റൈറ്റർ തസ്തികകളിൽ 10 ഒഴിവുകളുണ്ട്. 2022, 2023 വർഷങ്ങളിൽ ഇംഗ്ലീഷ് ലിറ്ററേറ്റർ ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ പാസായവർക്ക് അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലനക്കാലാവധി.
https://asapmis.asapkerala.gov.in/Forms/Student/Common/3/247 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് 500 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.