
കൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന കേസിൽ 'മറുനാടൻ മലയാളി" എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. ഷാജൻ വയർലെസ് സന്ദേശം ചോർത്തി യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്ന അഡ്വ. ഫിർദൗസിന്റെ പരാതിയിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.