കൊച്ചി: സർഫാസി നിയമം ഉപയോഗിച്ച് കിടപ്പാടങ്ങൾ ജപ്തിചെയ്യാൻ സഹകരണ ബാങ്കുകൾക്ക് മേൽ സമ്മർദ്ദവും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് അമിതാധികാരവും നൽകുന്ന റിസർവ് ബാങ്കിന്റ നടപടിക്കെതിരെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് കലൂർ റിസർവ് ബാങ്കിന് മുന്നിൽ ജപ്തികോലം ചുട്ടെരിക്കുൽ പ്രതിഷേധം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരം അഡ്വ. പ്രമോദ് പുഴങ്കര ഉദ്ഘാടനം ചെയ്യും. ജനുവരി 10ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന ജീവിതം തിരിച്ചുപിടിക്കൽ സമരത്തിന്റെ മുന്നോടിയാണ് പ്രതിഷേധസമരം. വാർത്താസമ്മേളനത്തിൽ ചെയർപേഴ്‌സൺ വി.സി ജെന്നി, കോ ഓർഡിനേറ്റർ പി.ജെ. മാനുവൽ, സവിത എന്നിവർ പങ്കെടുത്തു.