kklm

കൂത്താട്ടുകുളം: നാടൻകലാ രംഗത്ത് കഴിഞ്ഞ് കാൽനൂറ്റാണ്ടയി പ്രവർത്തിക്കുന്ന് ശിവൻ ഗോപിക്ക് ദേശീയ ഫെലോഷിപ്പ് ലഭിച്ചു. ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. അംബേദ്ക്കർ ഫെലോഷിപ്പാണ് ലഭിച്ചത്. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തുർ കുഴിക്കാട്ടേൽ കുടുംബാംഗമാണ്.

അന്യം നിന്നു പോകുന്ന് നാടൻ കലാരൂപങ്ങളെ പുനരാവിഷ്കരിക്കുന്നതിനും ജനങ്ങളുടെ ഇടയിൽ പ്രചാരം നേടിക്കൊടുക്കുവാനും ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം. എട്ടോളം നാടൻ പാട്ടുകൾ സ്വന്തമായി രചിച്ചിട്ടുണ്ട്. വിവിധ കലാരൂപങ്ങൾ സ്വന്തമായി നിർമ്മിച്ച് നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിലെ അംബേദ്ക്കൾ നഗർ പഞ്ചശീലാശ്രമത്തിൽ നടന സമ്മേളനത്തിൽ വെച്ച് പുരസ്കാരം ബി.ഡി്എസ്.എ ദേശീയ പ്രസിഡന്റ് ഡോ. എസ്.പി് സുമനാക്ഷറിൽ നിന്നും ഏറ്റുവാങ്ങി.