കൊച്ചി: പത്തുവർഷംകൊണ്ട് 5,000 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിൽ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി. സിനിമാ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായി.
ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമവും സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയുടെ സുവർണനേട്ടമാണ് ഇതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു. ഡോക്ടർമാരുടെയും അത്യാധുനിക സൗകര്യങ്ങളുടെയും പങ്കാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.