padam

കൊച്ചി: എറണാകുളം എസ്.ആർ.വി ഹൈസ്കൂളിലെ വെള്ളക്കെട്ട് നിവാരണത്തിനായി എസ്.ആർ.വി ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. എസ്.ആർ.വി ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ബി.ആർ അജിത് അദ്ധ്യക്ഷത വഹിച്ചു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.സി ജേക്കബ്ബ്, കെ.സി ഫിലിപ്പ്,ദാമോദരൻ,സ്‌കൂൾ മുൻ പ്രിൻസിപ്പൽ അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി ജോയ്, നിർമ്മാണ കമ്മിറ്റി അംഗം കർമ്മചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ എ.എൻ ബിജു, പി.ടി.എ പ്രസിഡന്റ് രാജീവ്, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക രാധിക, മുൻ കൗൺസിലർ കൃഷ്ണകുമാർ, യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.പി സജിനി, വൊക്കോഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു. സെയിന്റ് ഗോബിയൻ ഗ്ലാസിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമ്മാണ മേൽനോട്ടച്ചുമതല സ്കൂൾ പി.ടി.എയ്ക്കാണ്.