പെരുമ്പാവൂർ: മഞ്ഞപ്പെട്ടി മേജർ ചിറ്റിശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 20 ന് കൊടിയേറി 27ന് ആറാട്ടോടുകൂടി സമാപിക്കും. 20 ന് വൈകിട്ട് മുടിക്കൽ എസ്എൻഡിപി പരിസരത്തുനിന്ന് ആരംഭിക്കുന്ന കൊടിക്കയർ രഥ വാഹന ഘോഷയാത്ര ചെറുവേലിക്കുന്ന് ഏഴിപ്പുറം കുന്നുവഴി പള്ളിപ്പുറം വഴി കടന്ന് ഏഴുമണിക്ക് മഞ്ഞപ്പെട്ടി കോഴിപ്പിലാക്കൽ ജംഗ്ഷനിൽ എത്തിച്ചേരും. വാദ്യമേളങ്ങളുടെയും നൂറുകണക്കിന് താലങ്ങളുടെയും അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയിലേക്ക് ആനയിക്കും. തുടർന്ന്ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി പ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. കലാ സാംസ്കാരിക സമ്മേളനം പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ കലാകാരി അമൃത രാജനെ അനുമോദിക്കും. പ്രമുഖ സീരിയൽ സിനിമ താരങ്ങളായ മാളികപ്പുറം ഫെയിം കല്ലു , സ്ക്രിപ്റ്റ് റൈറ്റർ അഭിലാഷ് പിള്ള അഭിനേതാക്കളായ പാഷാണം ഷാജി അനിയപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം കൊടിയേറ്റ് സദ്യ. 21ന് രാത്രി വിളക്കിനെഴുന്നള്ളിപ്പ് തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേള നായകൻ ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ ചന്ദ്രശേഖരമാരാർ വാദ്യകലാപീഠം അവതരിപ്പിക്കുന്ന പഞ്ചാരിമേളം,
22ന് വൈകിട്ട് 7 മണിക്ക്പ്രളയക്കാട് വാസുദേവ വാര്യർ ഇടനാട്, അനന്തു സന്തോഷ് എന്നിവരുടെ ഡബിൾ തായമ്പക 23ന് വൈകിട്ട് 8 മണിക്ക് മേജർ സെറ്റ് 24 കളി ,24 ന് രാവിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഉത്സവ ബലി 11 30 സ് മാതുക്കൽ തൊഴൽ തുടർന്ന് പ്രസാദ ഊട്ട് വൈകിട്ട് 7.30 ന് പിന്നൽ തിരുവാതിര കോൽക്കളി
26 ന് വൈകിട്ട് 7 മണിന്ന് ദമ്പതി സോപാനസംഗീതം തുടർന്ന് ചിന്ത്
വൈകിട്ട് 5 30ന് കാഴ്ച ശീവേലി , എഴിപ്രം കണ്ണനും പാർട്ടിയും അവതരിപ്പിക്കുന്ന പഞ്ചാരിമേളം വൈകിട്ട് 7 30ന് ഡോ: എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ആറാട്ട് ദിവസമായ 27 ന് വൈകിട്ട് 7 30ന് ആറാട്ട്, തുടർന്ന് ചേരാനല്ലൂർ ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിക്കുന്ന ആറാട്ട് പാണ്ടിമേളം.