പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ശൗചാലയത്തിൽ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിൽ ചെറായി കോവിലകത്തുംകടവ് ഏലൂർവീട്ടിൽ ശിവനെ (62) പറവൂർ അതിവേഗ സ്പെഷൽ കോടതി രണ്ടുവർഷം കഠിനതടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
2022 ജൂലായ് 13നാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. മുനമ്പം എസ്.ഐയായിരുന്ന സുനിൽകുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.