പെരുമ്പാവൂർ: ജില്ലാ ഭരണകൂടത്തിന്റെയും ജില്ല നിയമ സേവന അതോറിട്ടി​യുടെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക അദാലത്ത്, അക്കൗണ്ട് തുറക്കൽ മേള സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഉമേഷ്‌ എൻ എസ്.കെ. ഉദ്ഘാടനം ചെയ്തു. ജോഷി ജോൺ, ഡിസ്ട്രിക്ട് ജഡ്ജ് ആൻഡ് മെമ്പർ സെക്രട്ടറി, കെൻസയുടെഅദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൻ ഹണി എം വർഗീസ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് ആൻഡ് ചെയർപേഴ്സൺ, ഡി. എൽ എസ്. എ , എറണാകുളം, മുനിസിപ്പൽ ചെയർമാൻബിജു ജോൺ ജേക്കബ്, ഡോ. സക്കീന കെ, ജില്ലാ മെഡിക്കൽ ഓഫീസർ, . മാധവികുട്ടി എം. എസ്, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ, പി. ജി. വിനോദ്കുമാർ, എന്നിവർ സംസാരിച്ചു. പ്രത്യേക അ ദാലത്തിൽ തൊഴിൽ സംബന്ധമായ നിരവധി പരാതികൾക്ക് പരിഹാരം കാണാനായി വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.500 -ൽ അധികം അതിഥി തൊഴിലാളികൾ പങ്കെടുത്തു. ഇത്തരത്തിൽ ഉള്ള ക്യാമ്പുകൾ എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകൾ കേന്ദ്രീകരിച്ചും നടത്താൻ ഉദ്ദേശിക്കുന്നതായി സബ് ജഡ്ജിയും എറണാകുളം നിയമ സഹായ അതോറിട്ടി​ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ പറഞ്ഞു