പെരുമ്പാവൂർ: ഗോവയിൽ നടന്ന ദേശീയ ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ കേരള ടീം അംഗമായ കൂവപ്പടി ആയത്തുപടി സ്വദേശി അരുൺ ഫ്രാൻസിസിന് ജൻമനാട്ടിൽ ജനകീയ സ്വീകരണം നൽകി. എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടന്റെ അദ്ധ്യക്ഷത യിൽ നടന്ന യോഗത്തിൽ ആയത്തുപടി പളളി വികാരി ജോയി കണ്ണമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, വൈസ് പ്രസി ഡന്റ് ബേബി തോപ്പിലാൻ, മോളി തോമസ്, നിത പി.എസ്, എം.ഒ. ജോസ്, എം.വി. സാജു, സാബു ആന്റണി​, പി.സി ജോർജ്, പോൾ പി. പി, ജോർജ് പൊട്ടോളി, ജോഷി സി പോൾ, ബൈജു പി എം, ശ്രേയ സെബാസ്റ്റ്യൻ എന്നിവർ സംസാരി​ച്ചു.