പറവൂർ: കൂനമ്മാവ് കെ.സി.എം ഐ.ടി.ഐയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുധാന്യകൃഷി തുടങ്ങി. അന്താരാഷ്ട്ര ചെറുധാന്യവർഷാചരണത്തിന്റെ ഭാഗമായി കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കുന്ന കോടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിലെ ഒരേക്കർ സ്ഥലത്ത് ചെറുധാന്യകൃഷി. മണിച്ചോളം, തിന, കമ്പ്, റാഗി എന്നീ ചെറുധാന്യങ്ങളാണ് കൃഷിചെയ്യുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു പഴമ്പിള്ളി വിത്തുവിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോബി കോഴിക്കോട്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, ഫാ. മാർട്ടിൻ മുണ്ടാടൻ, ഫാ. മജിറ്റ് വട്ടോളിൽ, പി.ജെ. അൽഫോൻസ, കെ.എ. അനിത തുടങ്ങിയവർ പങ്കെടുത്തു.