iim

കൊച്ചി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ സംഘടിപ്പിച്ച രാജഗിരി നാഷണൽ ബിസിനസ് ക്വിസ് മത്സരം സമാപിച്ചു.

കോളേജ് വിഭാഗത്തിൽ ഐ.ഐ.എം അഹമ്മദാബാദ്, കോർപ്പറേറ്റ് വിഭാഗത്തിൽ ടി.സി.എസ്, സ്‌കൂൾ വിഭാഗത്തിൽ കാക്കനാട് അസിസി വിദ്യാനികേതൻ ടീമുകൾ വിജയികളായി. ഗൂഗിൾ ക്ലൗഡ് (സൊല്യൂഷൻസ് ആൻഡ് ടെക്‌നോളജി, ഏഷ്യാ പസഫിക്) മാനേജിംഗ് ഡയറക്ടർ മിതേഷ് അഗർവാൾ ക്വിസ് മാസ്റ്ററായി.

വിജയികളായ കോളേജ്, കോർപ്പറേറ്റ് ടീമുകൾക്ക് ഒരുലക്ഷം ലഭിച്ചു. സ്‌കൂൾ വിജയികൾക്ക് 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കാക്കനാട് അസിസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിനുവേണ്ടി ജെയ്ൻ ജോമി, അഖിൽ കൃഷ്ണ എന്നിവർ മത്സരിച്ചു. സമാപന സമ്മേളനത്തിൽ വേണു രാജാമണി മുഖ്യാതിഥിയായി. ആർ.സി.സി.എസ് പ്രിൻസിപ്പൽ ഫാ. ഡോ. സാജു എം.ഡി, ആർ.ബി.എസ് ഡയറക്ടർ പ്രൊഫ. അരുൺ എ. ഏല്യാസ്, അസിസ്റ്റന്റ് ഡയറാക്ടർ ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.