വൈപ്പിൻ : ആൾകേരള ടൈലേഴ്‌സ് അസോസിയേഷൻ പള്ളിപ്പുറം യൂണിറ്റ് വാർഷികവും കൺവെൻഷനും എസ്.എസ്. അരയ യു.പി. സ്‌കൂളിൽ ജില്ല വൈസ് പ്രസിഡന്റ് ഫ്രാൻസി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഒ. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ബേബി, ഏരിയ പ്രസിഡന്റ് എൻ.ആർ. പ്രതാപൻ, സെക്രട്ടറി എം.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.