ആലുവ: നിരവധി പേർ നിത്യേന ആശ്രയിക്കുന്ന എടത്തല യുനാനി സെന്റർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
12 വർഷം മുമ്പ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പത്ത് കോടി രൂപ അനുവദിച്ചിട്ടും ആവശ്യമായ സ്ഥലം കണ്ടെത്തി കൈമാറാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതുസംബന്ധിച്ച് 'എടത്തല യുനാനി ആശുപത്രി വികസനം 'ഗേവിന്ദ' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ശാന്തിഗിരി - ജാറം പൗരസമിതി രംഗത്തെത്തിയത്.
നാലാംമൈലിൽ പെരിയാർവാലിയുടെ ഭൂമി യുനാനി സെന്റർ വികസനത്തിന് വിട്ടുകൊടുത്ത് ഉമ്മൻചാണ്ടി സർക്കാർ ഉത്തരവുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർക്ക് ഭൂമി കൈമാറാൻ അനുമതിയും നൽകിയിട്ടുണ്ട്. ഏറ്റെടുക്കേണ്ടവർ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കുന്ന പക്ഷം ഭൂമി കളക്ടർക്ക് കൈമാറാമെന്നതാണ് സാഹചര്യം. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് പൗരസമിതി ആരോപിച്ചു.
നാലാംമൈലുകാർക്കൊപ്പം യുനാനി സെന്ററിന്റെ വികസനത്തിനായി സമരം നടത്തിയയാൾ നിലവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായപ്പോൾ നിശബ്ദത പാലിക്കുകയാണ്.
പൗരസമിതി പ്രസിഡന്റ് എൻ.എ. സെയ്തുമുഹമ്മദ്, കൺവീനർ രാജു ഭാസ്‌കർ