girls-team
ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മൂത്തൂറ്റ് അക്കാദമിക്ക് ടീമിന് പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, മൂത്തൂറ്റ് അക്കാദമി ടെക്കിനിക്കൽ ഡയറക്ടർ ബിജോയ് ബാബു എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിക്കുന്നു

പറവൂർ: ജില്ലാ ജൂനിയ‌ർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് വോളിബാൾ അക്കാദമി ജേതാക്കളായി. ആൺകുട്ടികളുടെ മത്സരത്തിൽ ആലുവ കായികവേദിയെയും പെൺകുട്ടികളുടെ മത്സരത്തിൽ കരിമ്പാടം ഡി.ഡി സഭ സ്കൂളിനെയും പരാജയപ്പെടുത്തിയാണ് അക്കാദമി ഇരട്ട് വിജയം നേടിയത്. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, മൂത്തൂറ്റ് അക്കാദമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മോളനത്തിൽ ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് വി.എ. മൊയ്തീൻ നൈന അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബിന്നി, ശിവശങ്കരൻ, എൻ.ഡി. പ്രവീൺകുമാർ, ടി.എം. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീം അംഗങ്ങളെ തിരഞ്ഞെടുത്തു. ഇവർക്കുള്ള പരിശീലനം 22 മുതൽ മാഞ്ഞാലി എസ്.എൻ.ജിസ്റ്റിൽ നടക്കും.