തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൻഷൻ ദിനാചരണം സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കമ്മറ്റി പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സംഘടനാ നേതാക്കളായ സി.ബി.കലേഷ് കുമാർ, പി.എസ്. ബിജു, പി.ആർ. ബിജു, വി.കെ. ശോഭന, വി.എസ്. വിജയൻ, കെ.എം. രാജഗോപാലൻ എന്നിവർ സംസാരിച്ചു.