കൊച്ചി: ഇന്ത്യൻ സ്മാൾ സ്കെയിൽ പെയിന്റ് അസോസിയേഷൻ (ഐ.എസ്.എസ്.പി.എ) മേഖലാ സമ്മേളനം നാളെയും മറ്റന്നാളുമായി എറണാകുളം ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. നാളെ വൈകുന്നേരം 5.45 ന് ചേരുന്ന സമ്മേളനം ഡയറക്ടറേറ്റ് ഒഫ് ജി.എസ്.ടി ഇന്റലിജന്റ്‌സ് കേരള അഡീഷണൽ ഡയറക്ടർ ജനറൽ ഗിരിധർ ജി.പൈ ഉദ്ഘാടനം ചെയ്യും. ഇൻഡിഗോ പെയിന്റ് മാനേജിംഗ് ഡയറക്ടർ ഹേമന്ത് ജാലൻ മുഖ്യപ്രഭാഷണം നടത്തും. 21 ന് രാവിലെ 9.30 മുതൽ ഇന്ത്യൻ പെയിന്റ് വ്യവസായവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും. ഇന്ത്യയിലെ വിവിധ ചെറുകിട പെയിന്റ് ഉത്പാദകരും നിർമ്മാണ സാമഗ്രികളുടെ വിതരണക്കാരും പങ്കെടുക്കുമെന്ന് കൺവീനർ ദിനേഷ് പ്രഭു, ജോയിന്റ് കൺവീനർ ടി.ജി റെജിമോൻ,ചെയർമാൻ ശംഭു നമ്പൂതിരി എന്നിവർ അറിയിച്ചു.