കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഉണങ്ങി നില്ക്കുന്ന മരം ഓഫീസിലെത്തുന്നവർക്ക് ഭീഷണിയാകുന്നു. വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ കാർ പാർക്ക് ചെയ്യുന്നതിന് സമീപമാണ് മരം ഉണങ്ങി നില്ക്കുന്നത്. മിക്കവാറും ഓഫീസിനുള്ളിൽ തിരക്കായതിനാൽ പലരും നില്ക്കുന്നത് ഈ മരത്തിനു സമീപമാണ്. അടുത്ത നാളിൽ ഓഫീസിനു മുന്നിൽ ഇന്റർ ലോക്ക് കട്ട വിരിച്ചപ്പോഴുണ്ടായ വെയിസ്റ്റ് മണ്ണും ഈ മരത്തിന് സമീപമാണ് കൂട്ടിയിട്ടിരിക്കുന്നത്. മരം ഉണങ്ങി നില്ക്കുന്നതിനാൽ ഏതു നിമിഷവും മറിയാനുള്ള സാദ്ധ്യതയുമുണ്ട്. മറിഞ്ഞ വീണുണ്ടാകുന്ന അപകടത്തിന് മുമ്പായി വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.