xmas
നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസിന് തുകിലുണർത്തി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഫാ. വർഗീസ് കല്ലാപ്പാറ ഉദ്ഘാടനം ചെയ്യുന്നു .

നെടുമ്പാശേരി: വിവിധ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസിന് തുകിലുണർത്തി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഫാ. വർഗീസ് കല്ലാപ്പാറ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജേക്കബ് മാത്യു പഴുപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ഫാ. ജിബി യോഹന്നാൻ, ട്രസ്റ്റിമാരായ വർഗീസ് മേനാച്ചേരി, മനോജ് ടി. പോൾ, സംഘടന ജനറൽ സെക്രട്ടറി ടോണി കുര്യാക്കോസ്, എം.പി. വർഗീസ് തുടങ്ങിയവർ സന്ദേശം നൽകി.