പെരുമ്പാവൂർ: കുറുപ്പംപടി തട്ടാൻപുറം പടിയിൽ 30 അടിയോളം താഴ്ചയുള്ള കുളത്തിൽ സൈഡ് കെട്ടുന്നതിന് വാനംതോണ്ടുന്നതിനിടയിൽ ജെ.സി.ബി കുളത്തിലേക്ക് മറിഞ്ഞു. ജെ.സി.ബിയോടൊപ്പം കുളത്തിൽ അകപ്പെട്ടുപോയ ഡ്രൈവർ ആന്ധ്രാസ്വദേശി ദിവാകർ ശിവാങ്കി (30) മരിച്ചു. പെരുമ്പാവൂർ ഫയർഫോഴ്സെത്തി മറ്റൊരു ജെ.സി.ബിയുടെ സഹായത്തോടെ വാഹനം ഉയർത്തി ഡ്രൈവറെ പുറത്തെടുത്തു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
പെരുമ്പാവൂർ ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, അസി. സ്റ്റേഷൻ ഓഫീസർ എൻ.കെ. സോമൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉമേഷ്, വിഷ്ണു, ഗോകുൽ കൃഷ്ണ, സംഗീത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.