ആലുവ: അശോകപുരം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതൽ 27 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകി​ട്ട് എട്ടിന് കൊടിയേറ്റ്, 21ന് രാവിലെ ക്ഷീരധാര, 24ന് ചതുശതനിവേദ്യം, 25ന് ഉത്സവബലി, ചെറിയ വിളക്ക്, 26ന് പകൽപ്പൂരം, വലിയ വിളക്ക്, 27ന് ആറാട്ട് എന്നിവ നടക്കും.

നാളെ വൈകീട്ട 5.30ന് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഊട്ടുപുര സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്യും.