auto

കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ജനുവരി ഒന്ന് മുതൽ യാത്രക്കാരെ കയറ്റണമെങ്കിൽ ഓട്ടോറിക്ഷകൾക്ക് റെയിൽവേ കാർട്ട് ലൈസൻസ് ( പെർമിറ്റ് ) നിർബന്ധമാക്കി. ലൈസൻസ് ഇല്ലാത്ത ഓട്ടോറിക്ഷകളെ പുതുവത്സരം മുതൽ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ കയറ്റാനാകില്ല. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, സിറ്റി പെർമിറ്റ്, പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് (ഡ്രൈവർ) എന്നിവ ഹജരാക്കി ലൈസൻസെടുക്കാം. 1475 രൂപയാണ് ഫീസ്. ജനുവരിൽ ഒന്ന് മുതൽ കർശനമാക്കുമെന്ന് റെയിൽവേ സീനിയർ ഡിവിഷണൽ കമേഴ്‌സ്യൽ മാനേജർ അറിയിച്ചു.