
ഫോർട്ട്കൊച്ചി: കൊച്ചി വെറ്ററൻസ് ജില്ലാ തല ഫുട്ബാൾ ഫൈനലിൽ കൊച്ചിൻ വെറ്ററൻസും ആലുവ വെറ്ററൻസും തമ്മിൽ ഏറ്റുമുട്ടി. കൊച്ചിൻ വെറ്ററൻസ് ഒരു ഗോളിന് ജേതാക്കളായി. സമ്മാന ദാന ചടങ്ങിൽ കെ.എം ഹസൻ അദ്ധ്യക്ഷത വഹിച്ചു.ഫിഫ റഫറി മൈക്കിൾ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. റൂഫസ് ഡിസൂസ സമ്മാന ദാനം നിർവഹിച്ചു.ക്യാപ്ടൻ മോഹൻദാസ്,ക്യാപ്ടൻ സി.വൈ ഹംസ, ഗോഡ്ഫ്രൈ, സജി മോൻ, ബാബു, മാണി സേവ്യർ തുടങ്ങിയവർ സംസാരിച്ചു.