1

പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തിയിൽ കാവ്യ മാമാങ്കം സംഘടിപ്പിച്ചു. 125 കവികൾ പങ്കെടുത്ത കവിയരങ്ങ് ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു . കെ.എ.വേണുഗോപാൽ വേമ്പള്ളി ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് പി.എസ്.വിപിൻ അദ്ധ്യക്ഷത വഹിച്ചു . പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി എട്ട് യുവസാഹിത്യകാരൻമാരുടെ കൃതികൾ പ്രകാശനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് സുവർണ തൂലിക പുരസ്കാരം സമർപ്പിച്ചു. കൗൺസിലർ സി.ആർ.സുധീർ , കെ.എം.ധർമ്മൻ ,സേവ്യർ പുൽപ്പാട്ട് , സിനിമാ താരങ്ങളായ സാജൻ പള്ളുരുത്തി ,എൻ.ഡി അജയഘോഷ് , കെ.ആർ .മണികണ്ഠൻ ,സെക്രട്ടറി റോബിൻ പള്ളുരുത്തി ,ടി. സുവർണ്ണ കുമാരി ,രഘു കല്ലറക്കൽ ,എം .എം.സലീം എന്നിവർ സംസാരിച്ചു