മട്ടാഞ്ചേരി: 2329 സിനിമ പേരുകൾ കോർത്തിണക്കി കവയിത്രി സുൽഫത്ത് ബഷീർ രചിച്ച ചെറുകഥ സമാഹാരമായ "കൊച്ചനിയത്തി"യുടെ പ്രകാശനം നടി അജ്ഞലി പി. നായർ നിർവഹിച്ചു. . ഡോ. കായംകുളം യൂനസ് പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ ക്യാപ്റ്റൻ മോഹൻ ദാസ് അദ്ധ്യക്ഷനായി. കെ.ജെ. മാക്സി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുധീഷ് ഷേണായി പുസ്തകം പരിചയപ്പെടുത്തി. ഇടക്കൊച്ചി സലിംകുമാർ, കൗൺസിലർ ഹബീബുള്ള, ഡോ.ഗണേഷ്, കെ. എം. ഹസ്സൻ, എൻ. കെ. എം ഷെരീഫ്, വി.വൈ.നാസർ എന്നിവർ പ്രസംഗിച്ചു. സുൽഫത്ത് ബഷീർ പ്രതിസ്പന്ദനം നടത്തി. എ.യു. നസീർ സ്വാഗതവും ഫാസില അസിഫ് നന്ദിയും പറഞ്ഞു.