raveendran
കുന്നുകര സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മിനി മാരത്തോൺ അടുവാശേരിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു.

ഇതോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് സഹകരണ പതാക ഉയർത്തി.

മിനി മാരത്തോൺ അടുവാശേരി ചുങ്കത്ത് കവലയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ഒന്നാം സമ്മാനത്തിന് കുന്നുകര സ്വദേശിയായ പ്രസൂലും രണ്ടാം സമ്മാനത്തിന് പറമ്പയം സ്വദേശി ഉബൈദും അർഹരായി. മത്സരത്തിൽ പങ്കെടുത്ത പത്ത് വയസുകാരൻ ആലുവ മണപ്പുറം സ്വദേശി അംബരീഷ്, ഏക വനിത പറവൂർ സ്വദേശി അഞ്ജലി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. കാസിം, വി.എൻ. സത്യനാഥൻ, എം.വി. കുഞ്ഞുമരക്കാർ, എ.വി. രാജഗോപാൽ, ടി.എൻ. റിഷാദ്, പി.ജെ. പോൾ, പി.ടി. ജോസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവർ സംസാരിച്ചു. നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധ പരിപാടികൾ എല്ലാ മാസവും നടക്കും.