ചെല്ലാനം: വാർഡ് 12 ലെ മറുവക്കാട് സെന്റ്.മേരിസ് സ്കൂളിന് കിഴക്കുള്ള റോഡിന്റെ ഉദ്ഘാടന കർമ്മം കെ. ജെ. മാക്സി എം.എൽ.എ നിർവഹിച്ചു.തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച 68 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ വിജി തട്ടാംപുറം, അസി.എക്സി എൻജിനീയർ ദീപ. എൻ. എസ് , അസി.എൻജിനീയർ അനൂബ്. ആർ. വി, പി. എ. പീറ്റർ, വാർഡ് മെമ്പർ മേരി ലിജി, എ. എം. ആന്റണി ഷാജി, സോളി മാത്യു , കെ. എ. ബിജു എന്നിവർ സംസാരിച്ചു.