vika

കൊച്ചി: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ചുള്ള അവബോധം വളർത്താൻ വികസിത് ഭാരത് സങ്കല്പ് യാത്ര കൊച്ചി നഗരത്തിലെ പര്യടനം ആരംഭിച്ചു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വീഡിയോ പ്രദർശനം, ക്ലാസുകൾ, ഇൻഷ്വറൻസ് അവബോധം എന്നിവ നടത്തി.
പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി പര്യടനം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ അർച്ചന തമ്പാൻ, സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.പി. ശങ്കരൻ കുട്ടി, നേതാക്കളായ സി. നന്ദകുമാർ, പ്രസ്റ്റി പ്രസന്നൻ, ഉണ്ണികൃഷ്ണൻ, വാസുദേവപ്രഭു, എസ്. ഗോപിനാഥൻ, ശ്രീകുമാർ നെരിയംകോടത്ത് എന്നിവർ നേതൃത്വം നൽകി.
തമ്മനം സ്വദേശി ശുചിത്വ തൊഴിലാളിയായ ഷൺമുഖൻ തന്റെ ഹൃദയശസ്ത്രക്രിയക്ക് ആയുഷ്മാൻ ഭാരത് പ്രയോജനപ്പെട്ട അനുഭവം പങ്കുവച്ചു. പാലാരിവട്ടത്തു നടത്തിയ ആധാർ ക്യാമ്പ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ സംസ്ഥാന പ്രൊജക്ട് മാനേജർ ടി. ശിവൻ ഉദ്ഘാടനം ചെയ്തു.