മരട്: നഗരസഭയിലെ കുണ്ടന്നൂർ. കണ്ണാടിക്കാട്, നെട്ടൂർ പ്രദേശത്ത് അനധികൃതമായി വില്പന നടത്തിയിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. മൊത്തക്കച്ചവടക്കാർ ഇവിടെ എത്തിച്ചശേഷം വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വില്പന നടത്തിയിരുന്നത്.
10 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ, ജെ.എച്ച് ഐ ഹുസൈൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിനി തോമസ് എന്നിവർ അറിയിച്ചു.