
മൂവാറ്റുപുഴ: വെള്ളൂർകുന്നം നാരായണീയത്തിൽ എസ്. മുരളീദാസ് (57) നിര്യാതനായി. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നവീകരണത്തിൽ നിർണായക പങ്കുവഹിച്ച മുരളീദാസ് ജോയിന്റ് ഡയറക്ടറായി വിരമിച്ചശേഷം കിഫ്ബിയിൽ ചീഫ് ഓഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി മുൻ എം.ഡിയുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ജ്യോതി (കിഴക്കേമഠം കൃഷ്ണ നിവാസ്, നീലേശ്വരം, കാസർകോട്). മക്കൾ: അർജുൻ, അക്ഷയ്. മരുമക്കൾ: ശ്രുതി, ഐശ്വര്യ.