n-bhasurangan

കൊച്ചി: തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുൻ പ്രസിഡന്റും സി.പി.ഐ മുൻ നേതാവുമായ എൻ. ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും റിമാൻഡ് കാലാവധി ജനുവരി ഒന്നു വരെ നീട്ടി. കലൂരിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച പ്രത്യേക കോടതിയുടേതാണ് നടപടി.