chitra

കൊച്ചി: അരുണിമ പ്രേമാനന്ദിന്റെ 'വിസ്‌പേഴ്‌സ് ഒഫ് പിഗ്‌മെന്റ് "ചിത്രപ്രദർശനം ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാളിൽ ആരംഭിച്ചു. 38 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എറണാകുളം സെന്റ് തെരേസാസ് കോളേജ് ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയായ അരുണിമ അഞ്ച് വർഷമായി ചിത്രകാരൻ സുജിത് ക്രയോൺസിന്റെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിക്കുന്നു. പ്രദർശനം ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ പ്രസിഡന്റ് റഹ്മാൻ ഡിസൈൻ, സിനിമാ താരം അനിൽ പെരുമ്പളം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 19 വരെയാണ് പ്രദർശനം.