dp-world

കൊച്ചി : കൊച്ചി ഡി.പി വേൾഡിന്റെ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ (ഐ.സി.ടി.ടി) രണ്ട് അത്യാധുനിക എസ് ടി എസ് (ഷിപ്പ്ടുഷോർ) മെഗാ മാക്‌സ് ക്വയ് ക്രെയിനുകൾ എത്തി. മെഗാ മാക്‌സ് ക്രെയിനുകൾക്ക് സ്‌പ്രെഡർ ബാറിനു താഴെ 51 മീറ്റർ ഉയരവും 67 മീറ്റർ നീളത്തിൽ ഔട്ട് റീച്ചുമുണ്ട്. 25 കണ്ടെയ്‌നർ നിരകളുടെ വീതി വരെ കൈകാര്യം ചെയ്യാൻ ഇതിന് ശേഷിയുണ്ട്. ഐ.സി.ടി.ടിയുടെ നിലവിലുള്ള ക്രെയിൻ വ്യൂഹത്തിലേക്ക് രണ്ടു പുതിയ തുറമുഖ ക്വയ് ക്രെയിനുകൾ കമ്മീഷൻ ചെയ്യുന്നതോടെ ടെർമിനലിന്റെ ഉൽപാദനക്ഷമതയെ ഗണ്യമായി കൂടും.

പ്രവർത്തന മികവും ഉപഭോക്തൃ സേവന നിലവാരവും തുടരെ ഉയർത്താൻ ഡിപി വേൾഡ് പ്രതിജ്ഞാബദ്ധമാണെ' ന്ന് ഡിപി വേൾഡ് കൊച്ചിൻ സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ് പറഞ്ഞു. ഉപഭോക്താക്കളുടെ ചരക്കുകൾ സുരക്ഷിതമായും വേഗത്തിലും സുസ്ഥിരമായും ട്രാൻസ്‌പോർട്ട് ചെയ്യാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.'ഡിസംബർ ഒൻപതിനാണ് ക്രെയിനുകൾ ടെർമിനലിൽ എത്തിയത്.