intu
അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നത് ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി തൊഴിലാളികൾ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നത് ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളികളെ മർദ്ദിച്ച സ്വകാര്യ ട്രാവൽസ് ഉടമകൾക്കെതിരെ നോർത്ത് സ്‌പെഷ്യലിസ്റ്റ് ഓട്ടോസ്റ്റാൻഡിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബാബുസാനി, ബി.ജെ. ഫ്രാൻസിസ്, സനൂപ് ഇലഞ്ഞിക്കൽ, അഷ്‌കർ പി.എസ് എന്നിവർ സംസാരിച്ചു.