anglo
യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മാർഷൽ ഡിക്കൂഞ്ഞ, ലൂഡി ലൂയിസ് എം.എൽ.എ, ഹൈസിൽ ഡിക്രൂസ്, ജോസഫ് ജൂഡ്, ഡാൽബിൻ ഡിക്കൂഞ്ഞ, പീറ്റർ ലസ്ലി ഒലിവർ, ഷൈല ഡിക്രൂസ്. പ്രിൻസ് പിൻഹീറോ എന്നിവർ സമീപം

കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസിന്റെ ഒരുവർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻസ് സംസ്ഥാന പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. തയ്യൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ധാരണാപത്രം റോട്ടറി ക്ലബ് കൊച്ചിൻ സിറ്റിയുടെ പ്രസിഡന്റ് ഐസക് ജോർജ് മാത്യു മാർഷൽ ഡിക്കൂഞ്ഞയ്ക്ക് കൈമാറി.

ടി.ജെ. വിനോദ് എം.എൽ.എ., മുൻ എം.എൽ.എ. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ലൂഡി ലൂയിസ്, ഡാൽബിൻ ഡിക്കൂഞ്ഞ, റാൾഫ് ഫരിയ, ജോസഫ് ജൂഡ്, വിമൻസ് സോളിഡാരിറ്റി പ്രസിഡന്റ് ഷൈല ഡിക്രൂസ്, ഓൾ കേരള ആംഗ്ലോ ഇന്ത്യൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രിൻസ് പിൻഹീറോ എന്നിവർ ആശംസകൾ അർപ്പിച്ചു.