
കൊച്ചി: അഭിഭാഷക സമൂഹത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അഡ്വ. സംഗീത ലക്ഷ്മണയോടു വിശദീകരണം തേടാൻ കേരള ബാർ കൗൺസിൽ തീരുമാനിച്ചു. ഹൈക്കോടതി ജഡ്‌ജിയടക്കമുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് വിശദീകരണം തേടുന്നതെന്ന് ബാർ കൗൺസിൽ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.