അങ്കമാലി: ഏഴുലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. ജോസ്‌പുരം വെളിയത്തുവീട്ടിൽ ബിബിനെയാണ് (34) അങ്കമാലി പൊലീസ് പിടികൂടിയത്. ചാരായം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു.
എസ്.എച്ച്. ഒ പി. ലാൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.